കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യുണിയന്റെ പരിധിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് എത്തിച്ചേർന്ന വിവിധ ശിവഗിരി തീർത്ഥാടന പദയാത്രാ സംഘങ്ങൾക്ക് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്‌ണൻ, യോഗം ബോർഡ് മെമ്പർ എ.ഡി.രമേഷ്, കൗൺസിൽ അംഗങ്ങളായ അഡ്വ.കെ.ധർമ്മരാജൻ, നേതാജി.ബി.രാജേന്ദ്രൻ, ബി.വിജയകുമാർ, പുണർതം പ്രദീപ്, ബി.പ്രതാപൻ, എം.സജീവ്, ഷാജി ദിവാകർ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവൻ, അഡ്വ.എസ്. ഷേണാജി, ജി.രാജ്‌മോഹൻ, വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ.മേഴ്സി ബാലചന്ദ്രൻ, യൂത്ത്‌മൂവ്‌മെന്റ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ, സൈബർസേന, ശാഖായോഗം ഭാരവാഹികൾ പ്രവർത്തകർ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്‌കൂളിൽ എത്തിച്ചേർന്ന കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ക്യാപ്റ്റനായുള്ള പദയാത്ര, കൊല്ലം യൂണിയൻ ഓഫീസിൽ എത്തിയ കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ക്യാപ്റ്റനായുള്ള പദയാത്ര, കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ എത്തിച്ചേർന്ന ആനപ്രമ്പാൽ വടക്ക് 24-ാം നമ്പർ ഗുരുധർമ്മ പ്രചരണസഭയുടെ കൺവീനർ ടി.എൻ.അരവിന്ദാക്ഷൻ ക്യാപ്റ്റനായുള്ള പദയാത്ര, ശാരദാ മഠത്തിൽ എത്തിച്ചേരുന്ന 334-ാം നമ്പർ കീരി ക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ സുരേഷ് കേളചന്ദ്ര ക്യാപ്റ്റനായുള്ള പദയാത്ര, കൊല്ലം എസ്.എൻ.വനിതാ കോളേജിൽ എത്തിച്ചേരുന്ന കോട്ടയം യൂണിയനിലെ 4372-ാം നമ്പർ പുലികുട്ടിശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ കൺവീനർ വി.എസ്.സുനീഷ് ക്യാപ്റ്റനായുള്ള ശിവഗിരി തീർത്ഥാടന പദയാത്ര എന്നീ പദയാത്ര സംഘങ്ങൾക്കാണ് സ്വീകരണം നൽകിയത്. തീർത്ഥാടകർക്ക് ശീതളപാനിയങ്ങളും ഭക്ഷണവും നൽകി.