
കൊല്ലം: ഉളിയക്കോവിൽ സെൻറ് മേരീസ് പബ്ലിക് സ്‌കൂളിൽ നടന്ന കൊല്ലം ഡിസ്ട്രിക്റ്റ് സഹോദയ ചെസ് മത്സരത്തിൽ കൊല്ലം എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂൾ ഓവറാൾ ചാമ്പ്യൻമാരായി. സ്കൂളിലെ വിദ്യാർത്ഥികളായ ടി.അധിരഥ്, ജി.ദേവാനന്ദ്, ആർ.ദർശൻ എന്നിവർ കാറ്റഗറി എയിൽ ഒന്നാം സ്ഥാനവും അശ്വിൻ സുരേഷ്, ഗൗതം ശിവ, ധ്രുവൻ സൂരജ് എന്നിവർ കാറ്റഗറി സിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ടാണ് ഓവറാൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.