ഓച്ചിറ: ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 139 - ാമത് കോൺഗ്രസ് ജന്മദിനാഘോഷം കെ.പി.സി.സി. സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാർ എ മലബാർ അദ്ധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ്, ഓച്ചിറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ബി. സെവന്തി കുമാരി, കയ്യാലത്തറ ഹരിദാസ്, എൻ.വേലായുധൻ, എസ്. ഗീതാകുമാരി, സതീഷ് പള്ളേമ്പിൽ, ഷാജി ചോയ്സ്, സിദ്ധിഖ്, കെ.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം ജന്മദിനം കേക്ക് മുറിച്ചും പതാക ഉയർത്തിയും ആഘോഷിച്ചു, തോട്ടത്തിൽ ജംഗ്ഷനിൽ വെച്ചു നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ബി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുബിൻഷാ, ഐ.എൻ. ടി.യു.സി റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എം.പി.സുരേഷ് ബാബു, അമാൻ ക്ലാപ്പന, ഹസ്സൻ കുഞ്ഞു, ബിനു ആലുംപീടിക, വിക്രമൻ ക്ലാപ്പന, വള്ളിക്കാവ് വിജയകുമാർ, ഷാജി, സലിം തോപ്പിൽ, സുനില, ദിവ്യ, ഗീതാ വിജയൻ തുടങ്ങിയവർ പങ്കെടുത്തു .