കൊല്ലം: നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും മത നിരപേക്ഷ നിലപാടുകളിൽ മോദി സർക്കാർ വെള്ളം ചേർത്തതാണ് ഇന്ത്യയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് വി. എം. സുധീരൻ പറഞ്ഞു. കോൺഗ്രസുകാർ മോദിയുടെ ഏകാധിപത്യ ഭരണത്തിന് എതിരായി രണ്ടാം സ്വാതന്ത്ര്യ സമരം നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ 139-ാമത് ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, റിയാസ് ചിതറ, കെ. സുരേഷ്ബാബു, പി. ജർമ്മിയാസ്, വെഞ്ചേമ്പ് സുരേന്ദ്രൻ, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, കെ. ബേബിസൺ, കെ.ജി. രവി, എസ്. വിപിനചന്ദ്രൻ, യു. വഹിദ, ഫേബ സുദർശൻ, കോയിവിള രാമചന്ദ്രൻ, കാരുവള്ളിൽ ശശി, കെ.ആർ.വി. സഹജൻ, എൻ. ഉണ്ണിക്കൃഷ്ണൻ, പി. നൂറുദ്ദീൻകുട്ടി, അൻസർ അസീസ്, ബി. തൃദീപ് കുമാർ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ജി. ശുഭദേവൻ, ജി. ലീലാകൃഷ്ണൻ, രമ ഗോപാലകൃഷ്ണൻ, എസ്. ശോഭ, പാർവതിമധു, കുണ്ടറ ഷെറഫ്, മുനമ്പത്ത് വഹാബ്, ജി. ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, എം.എം. സഞ്ജീവ് കുമാർ, സുബാഷ് പുളിക്കൽ, കായിക്കര നവാബ് തുടങ്ങിയവർ സംസാരിച്ചു. പതാക ഉയർത്തലിനും ചടങ്ങുകൾക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ വൈ. ഷാജഹാൻ, കാരക്കാട്ട് അനിൽ, മേച്ചേഴത്ത് ഗിരീഷ്, ഡി. ഗീതാകൃഷ്ണൻ,പ്രാക്കുളം സുരേഷ്, ലത മോഹൻദാസ്, ബിജു വിശ്വരാജൻ, പാലത്തറ രാജീവ്, എ.എൽ. നിസാമുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. പി. രാജേന്ദ്രപ്രസാദ് പതാക ഉയർത്തി. മുതിർന്ന നേതാവ് സി.വി. പത്മരാജനെ വി.എം. സുധീരൻ ആദരിച്ചു.