കരുനാഗപ്പള്ളി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന ഔദ്യോഗിക പദയാത്രയ്ക്ക് താലൂക്കിൽ സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ പ്രയാറിലെത്തിയ പദയാത്രയെ സഭാകേന്ദ്രകമ്മിറ്റി അംഗം ടി.കെ.സുധാകരൻ, ജില്ലാ പ്രസിഡന്റ് മണിലാൽ, ജില്ലാ സെക്രട്ടറി പന്മനസുന്ദരേശൻ, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻവിനോദ്, സെക്രട്ടറി ആർ.ഹരീഷ്, എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ഗുരുധർമ്മപ്രചരണസഭ യൂണിറ്റുകളുടെയും മുസ്ലിം ജമാഅത്തുകളുടെയും സെന്റ് ജോർജ്ജ് ചർച്ച് ക്ലാപ്പനയുടെയും, വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണപരിപാടികൾക്ക് വി.ചന്ദ്രാക്ഷൻ, സജീവ് സൗപർണിക, രാജൻ ആലുംകടവ്, വി.എൻ.കനകൻ, തയ്യിൽതുളസി, എ.ജി.ആസാദ്, മോഹനൻ കവിത്ര, ജയപ്രകാശ്, ശാന്തചക്രപാണി, ലേഖാബാബുചന്ദ്രൻ, അമ്പിളി രാജേന്ദ്രൻ, സുധ , എം.വാസന്തി എന്നിവർ നേതൃത്വം നൽകി.