photo
കോട്ടയം വാകത്താനത്തു നിന്ന് എത്തിയ ശിവഗിരി തീർത്ഥാടന പദയാത്രയെ കുന്നത്തൂർ യൂണിയൻ ഭാരവാഹികൾ സ്വീകരിക്കുന്നു

പോരുവഴി: എസ് എൻ സി.പി യോഗം കുന്നത്തൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണം നൽകി. കുട്ടനാട് യൂണിയനിൽ നിന്ന് എത്തിയ പദയാത്രികരെ യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ ആനയടി വയ്യാങ്കരയിൽ സ്വീകരിച്ചു. തുടർന്ന് ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി തറവാട് ഓഡിറ്റോറിയത്തിലും യൂണിയൻ ആസ്ഥാനത്തും വിശ്രമിച്ചതിന് ശേഷം യാത്ര തിരിച്ചു. കോട്ടയം വാകത്താനത്തു നിന്ന് എത്തിയ പദയാത്രികരെ വയ്യാങ്കരയിൽ സ്വീകരിച്ചു. ആനയടി ശാഖയിൽ പ്രഭാത ഭക്ഷണത്തിന് ശേഷം ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്ക് യൂണിയൻ ആസ്ഥാനത്തെത്തി. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം യാത്ര തിരിച്ചു. ചങ്ങനാശ്ശേരി യൂണിയനിലെ തുരുത്തിയിൽ നിന്ന് എത്തിയ പദയാത്രികർക്ക് വയ്യാങ്കരയിൽ സ്വീകരണവും ആനയടി ശാഖയിൽ ഉച്ച ഭക്ഷണവും വിശ്രമവും തുടർന്ന് യൂണിയന്റെയും 37 ശാഖകളുടെയും സ്വീകരണം ഏറ്റുവാങ്ങി കോതപുരം എസ്.എൻ സെൻട്രൽ സ്കൂളിൽ വിശ്രമം. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ സെക്രട്ടറി റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബി കുമാർ , കൗൺസിലർമാരായ നെടിയവിള സജീവൻ , അഡ്വ.സുധാകരൻ, അഡ്വ. സുഭാഷ് ചന്ദ്രബാബു, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുഗതൻ ,രഞ്ജിത്ത്, യൂത്ത്മൂവ്മെന്റ് കൺവീനർ രാജീവ് , വനിതാ സംഘം പ്രസിഡന്റ് സജിത, സെക്രട്ടറി ദിവ്യ, ട്രഷറർ അനിത, വൈസ് പ്രസിഡന്റ് സുപ്രഭ , ശാഖാ ഭാരവാഹികൾ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.