പാരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിലെ പാരിപ്പള്ളി മേഖലയിലെ വിവിധ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് സ്വീകരണം നൽകും. പത്തനംതിട്ട മൂലൂർ സ്മാരകത്തിൽ നിന്നു ശിവഗിരി തീർത്ഥാടന പന്തലിൽ സ്ഥാപിക്കാനുള്ള ഗുരുവിന്റെ വെങ്കല പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയെ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരിക്കും. വൈകിട്ട് 5ന് ചാത്തനൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ പദയാത്രാ സ്വീകരണ സമ്മേളനം നടക്കും. പി.ആർ കുട്ടപ്പൻ സ്വാഗതം പറയും. തുടർന്ന് ധന്വന്തരൻ വൈദ്യൻ കട്ടപ്പനയുടെ പ്രഭാഷണം നടക്കും. 7ന് ഡോ.രവി രാജൻ പള്ളിക്കലിന്റെ നേതൃത്വത്തിൽ ആയുർവേദ ക്യാമ്പ് നടക്കും. നാളെ രാവിലെ 8ന് അമൃത സ്കൂൾ അങ്കണത്തിൽ തീർത്ഥാടന സമ്മേളനം. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനിയുടെ അദ്ധ്യക്ഷതയിൽ കുടുന്ന സമ്മേളനം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ബി.പ്രേമാനന്ദ് തിർത്ഥാടന സന്ദേശം നൽകും.കബീർ പാരിപ്പള്ളി, കൃഷ്ണപ്രസാദ് സ്വാമിജി, എസ്.പി.ശാന്തികുമാർ, കെ.സുകൃതൻ, കെ.എസ്.സുഗതൻ, സത്യ ബാബു, എസ്.ശ്രീലാൽ തുടങ്ങിയവർ സംസാരിക്കും. 31ന് ശിവഗിരി തീർത്ഥാടന സ്വീകരണ സമാപന സമ്മേളനം സ്വാമി ശിവബോധാനന്ദ ഉദ്ഘാടനം ചെയ്യും.കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷനാകും.മണിദാസ് സ്വാഗതം പറയും. സ്വാമി സുനിൽ അമൃതാനന്ദമയി മഠം, ആലപ്പാട്ട് ശശിധരൻ, മോഹനൻ, സുലേഖ, തുടങ്ങിയവർ സംസാരിക്കും. കബിർ പാരിപ്പള്ളി നന്ദി പറയും.