കൊല്ലം: ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് ഊഷ്മള വരവേൽപ്പ് നൽകി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ക്യാപ്ടനായുളള ശിവഗിരി തീർത്ഥാടന പദയാത്ര, കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ക്യാപ്ടനായ തീർത്ഥാടന പദയാത്ര, ആനപ്രമ്പാൽ വടക്ക് 24-ാം നമ്പർ ഗുരുധർമ്മ പ്രചരണസഭ കൺവീനർ ടി.എൻ. അരവിന്ദാക്ഷൻ ക്യാപ്ടനായുള്ള തീർത്ഥാടന പദയാത്ര, 334-ാം നമ്പർ കീരിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ സുരേഷ് കേളചന്ദ്ര ക്യാപ്ടനായ പദയാത്ര, കോട്ടയം യൂണിയനിലെ 4372-ാം നമ്പർ പുലിക്കുട്ടിശേരി ശാഖയുടെ ആഭിമുഖ്യത്തിൽ കൺവീനർ വി.എസ്.സുനീഷ് ക്യാപ്ടനായ പദയാത്രകൾക്ക് വരവേൽപ്പ് നൽകി.
യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ എ.ഡി.രമേശ്, കൗൺസിൽ അംഗങ്ങളായ അഡ്വ. കെ. ധർമ്മരാജൻ, നേതാജി ബി. രാജേന്ദ്രൻ, ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, എം.സജീവ്, ഷാജി ദിവാകർ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, ജി.രാജ്‌മോഹൻ, വനിതാസംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ. മേഴ്‌സി ബാലചന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫാറം കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. എസ്. അജുലാൽ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ചന്തു, രഞ്ജിത്ത് കണ്ടച്ചിറ, ഗിരീഷ്, എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് , ശ്രീനാരായണ എംപ്ലോയീസ് ഫാറം, ശ്രീനാരായണ പെൻഷണ്ഴ്‌സ് കൗൺസിൽ , സൈബർസേന, ശാഖായോഗം ഭാരവാഹികൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. പദയാത്രികർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.