downlooan-
മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യനാട് പണയിൽ ജംഗ്ഷനിൽ നടന്ന കോൺഗ്രസ് ജന്മദിനാഘോഷവും മധുര വിതരണവും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്യുന്നു

മയ്യനാട്: മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യനാട് പണയിൽ ജംഗ്ഷനിൽ കോൺഗ്രസിന്റെ ജന്മദിനാഘോഷവും മധുര വിതരണവും നടന്നു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്തു. അഡ്വ ജി.അജിത്ത് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ്‌ ബി.ശങ്കരനാരായണ പിള്ള മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വിക്രം, നാസിമുദീൻ, ശ്രീജ രഞ്ജിത്ത്,സുധീർ കൂട്ടുവിള, കവി രാജൻ, വിപിൻ ജോസ്, ആതിര രെഞ്ചു, സിദ്ധാർഥൻ, നൗഷാദ്, കൂട്ടിക്കട നിസാമുദീൻ,ഹരീഷ് ലാൽ ലളിത,കുഞ്ഞു പിള്ള, രാജു എന്നിവർസംസാരിച്ചു