kalolsavam

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തേവള്ളി സർക്കാർ ബോയ്സ് എച്ച്.എസ്.എസിൽ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കവി ഒ.എൻ.വി കുറുപ്പിന്റെ പേരിലാണ് ആശ്രാമം മൈതാനത്തെ പ്രധാന വേദി തയ്യാറാക്കിയിരിക്കുന്നത്. സാംസ്‌കാരിക- സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങളുടെ പേരിലാണ് മറ്റ് വേദികൾ ഒരുങ്ങുന്നത്.

വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ 239 ഇനങ്ങളിൽ മത്സരിക്കുന്നതിന്റെ വിവരങ്ങളും കലോത്സവത്തിന്റെ വേദികളും സമയവും ഉൾക്കൊള്ളിച്ചുള്ള പ്രോഗ്രാം ഷെഡ്യൂൾ മന്ത്രി പ്രകാശനം ചെയ്തു. ആശ്രാമം മൈതാനത്തിന് സമീപമുള്ള നീലാംബരി ഓഡിറ്റോറിയത്തിൽ കലാ -സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൂടിയായ എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, കളക്ടർ എൻ.ദേവിദാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.