
പോരുവഴി: കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കൾ സംസാരിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് ഗ്രനേഡ് ആക്രമണവും കണ്ണീർ വാതക പ്രയോഗവും നടത്തിയ ഹീനമായ നടപടിക്കെതിരെ കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ്, കാരക്കാട് അനിൽ ഉദ്ഘാടനം ചെയ്തു. ചക്കുവള്ളി നസീർ അദ്ധ്യക്ഷനായി. നേതാക്കളായ പി. കെ.രവി, പദ്മ സുന്ദരൻ പിള്ള, ശശിധരൻ, ഷീജ രാധാകൃഷ്ണൻ, സുഹൈൽ അൻസാരി, പോരുവഴി ജലീൽ, റെജി കുര്യൻ, അർത്തിയിൽ അൻസാരി, എച്ച്.നസീർ, ഷെഫീക്ക് അർത്തിയിൽ,ലത്തീഫ് പെരുംകുളം, അജ്മൽ അർതിയിൽ, ഷംല, അരുൺ ഗോവിന്ദ് എന്നിവർ സംസാരിച്ചു.