കൊട്ടാരക്കര: എഴുകോൺ സന്തോഷിന്റെ കവിതകളുടെ സമാഹാരമായ 'ഒസ്യത്തിൽ ഇല്ലാത്ത പൂവ്' 31ന് മുൻ മന്ത്രി ജി.സുധാകരൻ പ്രകാശനം ചെയ്യും. ഉച്ചക്ക് 2.30ന് എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചരിത്രകാരൻ ഡോ.ബർട്ടൻ ക്ളീറ്റസ് പുസ്തകം ഏറ്റുവാങ്ങും. കവി കുരീപ്പുഴ ശ്രീകുമാർ ഉപഹാര സമർപ്പണം നടത്തും. കോട്ടാത്തല ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡോ.മുഹമ്മദ് കബീ‌ർ പുസ്തക പരിചയം നടത്തും. അഡ്വ.ഡി.സുരേഷ് കുമാർ, ഡോ.സി.ഉണ്ണിക്കൃഷ്ണൻ, പി.സജി, സതീഷ് സത്യപാലൻ, ബീന സജീവ്, ഷീബ.എം.ജോൺ, പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ഡോ.സി.രത്നാകരൻ, ഡോ.കെ.ഹർഷകുമാർ, സവിൻ സത്യൻ, ബിജു എബ്രഹാം, ഷമ്മി പ്രഭാകർ, സുരേന്ദ്രൻ കടക്കോട്, വി.സന്ദീപ്, ഡോ.എസ്.ഷാജൻ, ഡോ.ബേര.ആർ.ഉദയ്, വിശ്വൻ കുടിക്കോട്, എഴുകോൺ രാജ്മോഹൻ, മടന്തകോട് രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. എഴുകോൺ സന്തോഷ് മറുമൊഴി പറയും. ടി.ജി.ചന്ദ്രകുമാരി, അൻസാരി ബഷീർ, വി.എൻ.പ്രസാദ്, ചന്ദ്രഗുപ്തൻ കുഴിമതിക്കാട്, അജീഷ ശശി, ദിലീപ് ബാബു, വി.ദിലീപ് കുമാർ, എസ്.ബിജുരാജ്, രജനി ഉദയൻ, ഗ്രീഷ്മ, ഡി.മണിലാൽ, ബെൻസിലാൽ, ലെനിൻ ഹരിദാസ്, രജനി തെന്മല എന്നിവരെ ചടങ്ങിൽ ആദരിക്കും.