photo
ഗുരുധർമ്മ പ്രചരണ സഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല അതിർത്തിയായ കല്ലുംകടവിൽ എത്തിയ ശിവഗിരി തീർത്ഥാടന പദ യാത്രയ്ക്ക് ജില്ല, മണ്ഡലം ഭാരവാഹികൾ വരവേൽപ്പ് നൽകുന്നു

പത്തനാപുരം: ഗുരുധർമ്മ പ്രചരണ സഭ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങുംകാവ് ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രക്ക് ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുംകടവിൽ കൊല്ലം ജില്ല കമ്മിറ്റിയും പത്തനാപുരം,പുനലൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി വരവേൽപ്പ് നൽകി.ഗുരുധർമ്മ പ്രചരണ സഭ ജില്ല ജോയിന്റ് സെക്രട്ടറി വെഞ്ചേമ്പ് മോഹൻ ദാസ്,ആർച്ചൽ സോമൻ, മണ്ഡലം പ്രസിഡന്റ് ടി.എൻ.പ്രകാശ്,സെക്രട്ടറി മഞ്ചള്ളൂർ സത്യപാലൻ, കേന്ദ്ര സമിതി അംഗം പിറവന്തൂർ രാജൻ, പുനലൂർ മണ്ഡലം പ്രസിഡന്റ് ഡോ.വി.കെ.ജയകുമാർ, ഗുരുദാസ്, ലീല യശോധരൻ,കാർത്തികേയൻ, വിമല കാർത്തികേയൻ, എൻ.സുരേന്ദ്രൻ,സുനിൽ യശോധരൻ ശശിധരൻ,കെ.സുരേന്ദ്രൻ തുടങ്ങിയ സ്വീകരണത്തിന് നേതൃത്വം നൽകി.