photo
ഗുരുധർമ്മ പ്രചരണ സഭ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് അഞ്ചലിൽ സ്വീകരണം നൽകിയപ്പോൾ ഡോ.വി.കെ. ജയകുമാർ, വി.എൻ.ഗുരുദാസ്, ആർച്ചൽ സോമൻ, വെഞ്ചേമ്പ് മോഹൻദാസ്, രാധാമണി ഗുരുദാസ്, ജലജാവിജയൻ, ലീലയശോധരൻ തുടങ്ങിയവർ മുൻ നിരയിൽ

അഞ്ചൽ: ഗുരുധർമ്മ പ്രചരണസഭ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെയും എസ്.എൻ.ഡി.പിയുടെയും ആഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് അഞ്ചൽ മേഖലയിൽ ഗുരുധർമ്മ പ്രചരണ സഭ മണ്ഡലം കമ്മിറ്റിയുടെയും വിവിധ ശാഖകളുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. അഞ്ചൽ ശാഖാ മന്ദിരം വെള്ളിക്കുന്നിൽ പമ്പ്, പനച്ചവിള ഗംഗാസദനം, കൈപ്പള്ളി രചന ഗ്രാനൈറ്റ്സ്, ആയൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വീകരണം നൽകിയത്. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് ഡോ.വി.കെ. ജയകുമാർ, കേന്ദ്ര കമ്മിറ്റിയംഗം കുളത്തൂപ്പുഴ രാമകൃഷ്ണൻ, മുൻ കേന്ദ്രകമ്മിറ്റി അംഗം ആർച്ചൽ സോമൻ, സഭാ മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ ആർച്ചൽ, മണ്ഡലം വൈസ് പ്രസിഡന്റ് വി.എൻ. ഗുരുദാസ്, ജില്ലാ ജോ. സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ യശോധരൻ രചന, അഞ്ചൽ ശാഖാ പ്രസിഡന്റ് ബീനാ സോദരൻ, ചന്ദ്രബാബു, രജനി മണി, ഷൈൻ രാജ്, ഉഷ, രാജാമണി, സുജാത, ഷൈലജ, ബിജു, സഭാ വനിതാ സംഘം ഭാരവാഹികളായ രാധാമണി ഗുരുദാസ്, ജലജാ വിജയൻ, ലീലാ യശോധരൻ, ഗംഗ, യശോദ, ചന്ദ്രസേനൻ, സുനി ചന്ദ്രസേനൻ, പ്രസാദ് കോമളം, രവീന്ദ്രൻ കുരിശിൻമൂട് തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.