പുനലൂർ: എസ്.എൻ.ഡി.പി യോഗം 3449ാം നമ്പർ ഇടമൺ 34 ആർ.ശങ്കർ മെമ്മോറിയൽ ശാഖയിലെ മാടൻകാവിൽ മണ്ഡല പൂജയുടെ സമാപനം കുറിച്ചുകൊണ്ട് 8008 മൺചെരാതുകളിൽ ദീപം തെളിച്ചു. മത സൗഹാർദ്ദത്തിന്റെ ഭാഗമായി ഇടമണിലെ ഓട്ടോ റിക്ഷ തൊഴിലാളികളും ഭക്ത ജനങ്ങളും ചേർന്നാായിരുന്നു ഓം ആകൃതിക്കൊപ്പം കുരിശും ചന്ദ്രക്കലയും തെളിച്ചത്. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജൻ, സെക്രട്ടറി സജി, ഓട്ടോറിക്ഷ തൊഴിലാളി പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി നിസാർ ,അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.