കുളത്തൂപ്പുഴ : കേരള ബറ്റാലിയൻ 9 കൊട്ടാരക്കര എൻ.സി.സിയുടെ നേതൃത്വത്തിൽ ദേശീയ ട്രക്കിംഗ് ക്യാമ്പ് അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റർ വനമേഖലയിൽ ആരംഭിച്ചു.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന് പുറമേ ഒഡീഷ,തമിഴ്നാട്, ഉത്തർപ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ മേഖലകളിലെ എൻ.സി.സി കേഡറ്റുകളാണ് കുളത്തൂപ്പുഴ വനമേഖലയിലുള്ള ട്രക്കിംഗ് പരിശീലനത്തിനായി എത്തിയത്.
പക്ഷി മൃഗാദികളെയും വനങ്ങളെയും സംരക്ഷിക്കുന്നതിന്റെയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകളെ ബോധവത്കരിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. അരിപ്പ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ചേർന്ന ദേശീയ ട്രക്കിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം കമാൻഡന്റ് ലെഫ്റ്റനന്റ് കേണൽ വിനോദ് കുമാർ നിർവഹിച്ചു. ഡെപ്യുട്ടി കമാൻഡന്റ് ദുബാഷ്, സർഗന്റ് ഹരികൃഷ്ണൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.