ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടക പദയാത്രികർക്ക് വരവേൽപ്പ് നൽകി. വാകത്താനം, തിരുവല്ല, കുഴിമറ്റം, ഗുഹാനന്ദപുരം, മൂലശേരിൽ, കുട്ടനാട്, കുട്ടനാട് സൗത്ത്, കരുനാഗപ്പള്ളി, പുലിക്കുട്ടിശേരി, ആനപ്പാമ്പൽ, എടത്വാ, വൈക്കം, കുമരകം, കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രികർക്ക് വിശ്രമസൗകര്യം, ഭക്ഷണം, സ്വീകരണം എന്നിവ നൽകി.
തഴുത്തല, മൈലക്കാട്, ചാത്തന്നൂർ ടൗൺ, നെടുങ്ങോലം, പുക്കുളം, അരുണോദയം, ഒല്ലാൽ, പുറ്റിങ്ങൽ, കോട്ടപ്പുറം, പൊഴിക്കര ശാഖകളും പദയാത്രികർക്ക് സൗകര്യങ്ങൾ നൽകി. പാരിപ്പള്ളി മേഖലയിലെ വിവിധ ശാഖകളുടെയും ചാത്തന്നൂർ യൂണിയന്റെയും നേതൃത്വത്തിൽ കിഴക്കൻ മേഖലയിൽ നിന്ന് പാരിപ്പള്ളി വഴി കടന്നുപോകുന്ന പത്തനംതിട്ട, മൂലൂർ, പിറവം, കുട്ടനാട് സൗത്ത്, കരുനാഗപ്പള്ളി, കായംകുളം, ചങ്ങനാശേരി, പള്ളം, നാഗമ്പടം, അടൂർ എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രികർക്ക് സ്വീകരണം, ഭക്ഷണം, താമസ സൗകര്യം എന്നിവ നൽകി.
ഇന്ന് രാവിലെ വേളമാനൂർ ജംഗ്ഷനിൽ നിന്ന് പദയാത്രികരെ സ്വീകരിച്ച് ഗുരുമന്ദിരത്തിലേക്ക് നയിക്കും. ഉച്ചഭക്ഷണത്തിന് ശേഷം കുളമട, പാരിപ്പള്ളി, പാരിപ്പള്ളി സൗത്ത് എന്നീ ശാഖകൾ സ്വീകരിക്കും.