
കൊല്ലം: മൂതാക്കര വി.പത്രോസിന്റെ ദേവാലയത്തിൽ ഉണ്ണിയേശുവിന്റെ തീർത്ഥാടന തിരുന്നാളിന് ജനുവരി 4ന് വൈകിട്ട് 4ന് തുടക്കമാകും. തിരുന്നാൾ പതാക വഹിച്ചുള്ള യാത്ര പാരിഷ്ഹാളിൽ നിന്ന് ഇന്ന് എത്തിച്ചേരും. കൊടിയേറ്റ് മഹോത്സവം മുൻ കൊല്ലം മെത്രാൻ റൈറ്റ് ഡോ.സ്റ്റാൻലി റോമൻ നിർവഹിക്കും.
തുടർന്ന് എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ദിവ്യബലി, നൊവേന. 5 മുതൽ 9 വരെ വൈകിട്ട് കുടുംബ വിശുദ്ധീകരണധ്യാനം. തൃശൂർ ഗാഗുൽത്ത ധ്യാനേകേന്ദ്രത്തിലെ ഫാ.ബെന്നിപീറ്റർ വെട്ടിക്കാനക്കുടി നയിക്കും.
7ന് രാവിലെ പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊല്ലം മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശേരി മുഖ്യകാർമ്മികത്വം വഹിക്കും. 10 മുതൽ 12 വരെ വൈകിട്ട് ജീവിതവിശുദ്ധീകരണധ്യാനം കോഴിക്കോട് ഗദ്‌സെമനി ധ്യാനകേന്ദ്രത്തിലെ ജെസ്‌ലിൻ നയിക്കും. 13ന് വൈകിട്ട് 4ന് നടക്കുന്ന സായാഹ്ന പ്രാർത്ഥനയ്ക്ക് മുൻകൊല്ലം വികാരി ജനറൽ വിൻസന്റ് മച്ചാഡോ നേതൃത്വം നൽകും. തുടർന്ന് തീരദേശ ഇടവകകളെ കോർത്തിണക്കി പ്രദക്ഷിണം.
14 ന് തിരുന്നാൾ ദിനത്തിൽ രാവിലെ 6.30ന് തമിഴ് ദിവ്യബലി. തുടർന്ന് 10ന് തിരുന്നാൾ സമൂഹ ദിവ്യബലിക്ക് കൊച്ചി രൂപതാ ചാൻസലർ ഡോ. ജോണി സേവ്യർ പുതുക്കാട്ട് മുഖ്യകാർമ്മികനാകും.
വൈകിട്ട് 5ന് സമാപന കൃതജ്ഞത ദിവ്യബലിയും കൊടിയിറക്കവും ഇടവക വികാരി ഫാ. ജോസഫ് ഡെറ്റോ നിർവഹിക്കും.