 
പോരുവഴി: 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കുമിളി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമവും ചങ്ങനാശ്ശേരി പാത്താമുട്ടം പദയാത്രാ സമിതിയും സംഘടിപ്പിച്ച കിഴക്കൻ മേഖല പദയാത്രകൾക്ക് എസ്.എൻ.ഡി.പി യോഗം ഐവർകാല കിഴക്ക് 333-ാം നമ്പർ ശാഖായുടെ നേതൃത്വത്തിൽ ശാഖാ ആസ്ഥാനത്തു വെച്ച് സ്വീകരണം നൽകി. ഗുരുദേവനെ സ്‌തുതിച്ചുകൊണ്ട് "ഗുരുകിരണം" എന്ന പേരിൽ വീഡിയോ ആൽബം പ്രസിദ്ധീകരിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. കുമിളി ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് പ്രതിഭകളെ അനുമോദിച്ചു. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ, യോഗം ഡയറക്‌ടർ ബോർഡ് മെമ്പർ വി.ബേബികുമാർ, യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ എന്നിവർ പങ്കെടുത്തു. യൂണിയൻ കമ്മിറ്റിയംഗം എം.പി.ദേവരാജപ്പണിക്കർ, ശാഖ പ്രസിഡന്റ് ബി. അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് ജെ.ദേവരാജൻ, സെക്രട്ടറി ജി.ബാഹുലേയൻ, വനിതാസംഘം പ്രസിഡന്റ് പുഷ്‌പവല്ലി, സെക്രട്ടറി ശുഭ, യൂത്തുമൂവ്മെന്റ് പ്രസിഡന്റ് അമൽ ഉത്രാടം, സെക്രട്ടറി അതുൽ കീച്ചപ്പിള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.