കൊല്ലം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടസിന്റെ വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും സംയുക്തമായി പീസ് കാർണിവൽ എന്ന പേരിൽ ഇന്ന് നടക്കും. വൈകിട്ട് 5ന് സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ ഗായകൻ ഇമ്മാനുവൽ ഹെൻട്രിയുടെ ഗാന ശുശ്രൂഷയോടെ ചടങ്ങുകൾക്ക് തുടക്കമാവും. വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ലോകസമാധാനത്തിനുള്ള പ്രാർത്ഥനയും തുടർ പരിപാടികളും ചടങ്ങിൽ പ്രഖ്യാപിക്കും. ആക്ട്സിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിക്കും. പീസ് കാർണിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പീസ് കാർണിവൽ കോ ഓഡിനേറ്ററും ആക്ടസിന്റെ ജോ. സെക്രട്ടറിയുമായ നിബു ജേക്കബ് വർക്കി അറിയിച്ചു.