gurudharamam-
ശിവഗിരി തീർത്ഥാടനം വൈക്കം സത്യാഗ്രഹ ശതാബ്ദി ഔദ്യോഗിക പദയാത്രയ്ക്ക് ആനയടി വയ്യാങ്കരയിൽ ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും കുന്നത്തൂർ , കുണ്ടറ , ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെയും മാതൃസഭയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

കൊല്ലം : 91 -ാം ശിവഗിരി തീർത്ഥാടനത്തോടനുമ്പന്ധിച്ച് ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചരണ സഭയുടെയും ആഭിമുഖ്യത്തിൽ കോട്ടയം, വൈക്കം ടി.കെ.മാധവൻ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ഔദ്യോഗിക പദയാത്രയ്ക്ക് ജില്ലയുടെ വടക്കേ അതിർത്തിയായ ആനയടി - വയ്യാങ്കരയിൽ ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും കുന്നത്തൂർ , കുണ്ടറ , ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെയും മാതൃസഭയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര കോ -ഓർഡിനേറ്റർ പുത്തൂർ ശോഭനൻ , ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സുഗതൻ ചിറ്റുമല , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ധരണീന്ദ്രൻ, രാധാകൃഷ്ണൻ ഇടയ്‌ക്കോട്, കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ഡി.രഘുവരൻ, സെക്രട്ടറി സോമരാജൻ കിഴക്കേ കല്ലട, ജോ.സെക്രട്ടറി പ്രതാപൻ കുന്നത്തൂർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

മാതൃസഭ കേന്ദ്ര സമിതി അംഗം ബീന അന്തേൽ , സഫറുള്ള കണ്ണനല്ലൂർ, രാജേന്ദ്രൻ, ശ്രീകുമാർ ഉപ്പൂട്, ശാഖാ സെക്രട്ടറി ശശിധരൻ ചിറ്റുമല,രഘു തോണ്ടംകണ്ടത്തിൽ , അനിൽ മാഷ് വയ്യാങ്കര എന്നിവർ ഹാരാർപ്പണം ചെയ്തു.