തൊടിയൂർ: ബാലസംഘം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ റാലിയും അവകാശ പ്രഖ്യാപനവും നടന്നു. തൊടിയൂർ രാജധാനി ഓഡിറ്റോറിയത്തിന് സമീപത്തുനിന്നും ആരംഭിച്ച റാലി വില്ലേജ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നന്ദന അദ്ധ്യക്ഷയായി. സെക്രട്ടറി അതുൽ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ജയപ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ. രഞ്ജിത്ത്, ആർ. ശ്രീജിത്ത് ,
ടി.രാജീവ്,ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ്, സുനിത അശോക്, മധു, അശ്വിൻ, അശ്വതി തുടങ്ങിയവർ സംസാരിച്ചു. ബാലസംഘം പ്രവർത്തകർ അവകാശ പ്രഖ്യാപനം നടത്തി ഹരിത പ്രതിജ്ഞ എടുത്തു .