കൊല്ലം: എസ്.എൻ.ഡി.പി യോഗം കോട്ടയ്ക്കകം ആർ.ശങ്കർ മെമ്മോറിയൽ 1810-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുമന്ദിരത്തിന്റെയും ഗുരുദേവ പ്രതിഷ്ഠയുടെയും 24-ാമത് വാർഷികം നടന്നു.
വാർഷിക സമ്മേളനത്തിന് കച്ചേരി ഡിവിഷൻ കൗൺസിലർ ജി.സോമരാജൻ ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ജി.അനൂപ് അദ്ധ്യക്ഷനായി. കൊല്ലം യൂണിയൻ സെക്രട്ടറി
എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ സാമ്പത്തിക സഹായ വിതരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് അംഗം എ.ഡി.രമേശ്, വനിത സംഘം സെക്രട്ടറി ഷീലാ നളിനാക്ഷൻ, ഗീതാ സുകുമാരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രജ്ഞിത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ നേതാജി ബി.രാജേന്ദ്രൻ സ്വാഗതവും ശാഖാ സെക്രട്ടറി പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
ശാഖാ പ്രസിഡന്റ് ബി.ബിനു ദാസ്, വൈസ് പ്രസിഡന്റ് ജി.അനൂപ്, സെക്രട്ടറി പി.സുരേന്ദ്രൻ, യൂണിയൻ കൗൺസിലർ നേതാജി ബി.രാജേന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എസ്.അഖിൽ, എസ്.അനിൽകുമാർ,
ബി.അനിൽകുമാർ, എൽ.ധനേഷ്, കെ.എസ്.രഞ്ജിത്ത്, നിധീഷ് ദേവ്, ടി.വിജയകുമാർ, വനിതാ സംഘം പ്രസിഡന്റ് ഉഷാ മുരളിധരൻ, വൈസ് പ്രസിഡന്റ് സുലജ വിജയകുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നിധിൻ ഉണ്ണികൃഷ്ണൻ, വനിതാ സംഘം സെക്രട്ടറി സത്യ ഉണ്ണികൃഷ്ണൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബിവിൻ ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ശാഖയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകി. പ്രതിഷ്ഠാ വാർഷിക കർമ്മങ്ങൾ, ഗണപതി ഹോമം, വിശേഷാൽ പൂജകൾ, സമൂഹ പ്രാർത്ഥന, പ്രസാദ വിതരണം, പ്രഭാഷണം, സാമ്പത്തിക സഹായ വിതരണം, കലാപരിപാടികൾ, അന്നദാനം എന്നിവ നടന്നു.