photo-
വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ കുട്ടികൾ ക്രിസ്മസ് ആഘോഷത്തിൽ സ്വരൂപിച്ച തുക പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾക്കുവേണ്ടി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു

പോരുവഴി : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ കുട്ടികൾ ക്രിസ്മസിന് സ്വരൂപിച്ച തുക പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾക്ക് നൽകി മാതൃകയായി. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജന് വിദ്യാരംഭം സെൻട്രൽ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ സഹായം കൈമാറി. ചടങ്ങുകൾക്ക് പ്രിൻസിപ്പൽ എസ്. മഹേശ്വരി, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്‌ജനി തിലകം, സ്റ്റാഫ്‌ സെക്രട്ടറി കെ.ദീപ, പ്രോഗ്രാം കോ -ഓർഡിനേറ്റർമാരായ മുഹമ്മദ്‌ സാലിം, സന്ദീപ് വി ആചാര്യ, റാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി.