കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ശിവഗിരി ഗുരുകുലം തീർത്ഥാടന പദയാത്ര വളവുപച്ച ശാഖ ഗുരുമന്ദിരത്തിൽ നിന്ന് തുടങ്ങി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് യൂണിയൻ പ്രസിഡന്റും പദയാത്ര ക്യാപ്ടനുമായ ഡി. ചന്ദ്രബോസിന് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ് അദ്ധ്യക്ഷനായി. കെ. ശ്രീധരൻ, പങ്ങലുകാട് ശശിധരൻ, എസ്. വിജയൻ, അമ്പിളി ദാസൻ, പ്രകാശൻ, എം .കെ. വിജയമ്മ, സുധർമ്മകുമാരി, റീസൻ എന്നിവർ സംസാരിച്ചു. വിവിധ ശാഖകളുടെ നേതൃത്വത്തിൽ പദയാത്രയെ സ്വീകരിച്ചു. കാര്യം ശാഖയിൽ സമാപിച്ചു. രണ്ടാം ദിവസത്തെ പദയാത്ര ഇന്ന് രാവിലെ 6.30 ന് നിലമേൽ ശാഖ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 6 ന് ശിവഗിരിയിൽ സമാപിക്കും.