a
ചികിൽസാധന സഹായം

ചവറ: പന്മന ചിറ്റൂർ യുവധാര സാംസ്കാരിക കേന്ദ്രം നാടകോത്സവത്തിന്റെ ഭാഗമായി ചികിത്സാ ധനസഹായം വിതരണം ചെയ്തു. 52 പേർക്ക് 5000 രൂപ വീതം നല്ലാന്തറയിൽ യൂസുഫ് കുഞ്ഞിന്റെ സ്മരണാർത്ഥം ജീവകാരുണ്യ പ്രവർത്തകനായ മകൻ ഫിറോസ് നല്ലാന്തറയിലാണ് തുക നൽകിയത്. ചികിത്സാ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ നിർവഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ ശരത് ചന്ദ്രൻ അദ്ധ്യക്ഷനായി. സജിത് രഞ്ച് സ്വാഗതം പറഞ്ഞു. വെറ്റമുക്ക് സോമൻ , കെ. ബി. ചന്ദ്രൻ, കെ.വി.ദിലീപ് കുമാർ, എസ്.പ്രകാശ് ബാബു ,ആനന്ദൻ എന്നിവർ സംസാരിച്ചു.

ചിറ്റൂർ യുവധാര സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ചികിത്സാ ധനസഹായ വിതരണം സി.പി.എം ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു