കൊല്ലം: ആശു​പത്രി സംര​ക്ഷണനിയമം പോലെ പെട്രോൾ പമ്പു​കളെയും സംരക്ഷി​ക്കാൻ നിയ​മ​നിർമ്മാണം നട​ത്തു​ക, 7 വർഷ​മായി ഓയിൽ കമ്പ​നി​കൾ തട​ഞ്ഞുവ​ച്ചി​രി​ക്കുന്ന ഡീലർ മാർജിൻ മുൻകാല പ്രാബ​ല്യ​ത്തോടെ നൽകു​ക, 2020 നു ശേഷം നിർമ്മിച്ച പെട്രോൾ പമ്പു​കൾക്കെ​തിരെ നട​പടി സ്വീക​രി​ക്കു​ക തുടങ്ങി​യ ആവശ്യങ്ങൾ ഉന്നയി​ച്ച് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ അടച്ചി​ടും. പ്രശ്‌ന ​പ​രി​ഹാ​ര​മു​ണ്ടായി​ല്ലെങ്കി​ൽ ഫെബ്രു​വരി മുതൽ പമ്പു​കളുടെ രാത്രികാല പ്രവർത്തനം നിറുത്തി​ വയ്ക്കുമെന്നും ഓൾ കേരള ഫെഡ​റേ​ഷൻ ഒഫ് പെട്രോ​ളിയം ട്രേഡേ​ഴ്‌സിനു വേണ്ടി സംസ്ഥാന പ്രസി​ഡന്റ് ടോമി തോമസ്, ജന​റൽ സെക്ര​ട്ടറി സഫ അഷ​റഫ് എന്നി​വർ അറി​യി​ച്ചു.