കൊല്ലം :പളളിമൺ ആദർശ് വധക്കേസിലെ രണ്ടും മൂന്നും പ്രതികളെ വെറുതെവിട്ടുകൊണ്ട് കൊല്ലം അഡീഷണൽ സെഷൻസ് കോടതി നാല് ഉത്തരവായി. 2019 നവംബ 16ന് പള്ളിമൺ തെക്കേഭാഗം ജംഗ്ഷനിൽ, ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിൽ നിന്ന് പിൻമാറണമെന്ന് നിർദ്ദേശവും ഭീഷണിയും അവഗണിച്ച യുവാവിനെ കുത്തിക്കൊന്ന കേസി​ൽ 2-ാം പ്രതി പള്ളി​മൺ വില്ലേജിൽ പുലിയില ചേരിയിൽ തുണ്ടത്തിൽ വീട്ടിൽ നിന്നു പള്ളിമൺ തെക്കേഭാഗത്ത് മുൻസഫാ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ജ്യോതി 3-ാം പ്രതി പളളിമൺ ചേരിയിൽ സുനിതാഭവനിൽ സുജിത്ത് (സുനി​) എന്നിവരെയാണ് ജഡ്‌ജി​ സുബാഷ് വെറുതേവി​ട്ടത്. 2-ാം പ്രതിക്കുവേണ്ടി അഡ്വ. പളളിമൺ എസ്.ശ്രീകുമാർ, ആശ ശ്രീകുമാർ 3-ാം പ്രതിക്കുവേണ്ടി അഡ്വ. ഓച്ചിറ അനിൽകുമാർ, അഡ്വ. ആസിഫ് റിഷിൻ, അഡ്വ. അനില പുന്തല എന്നിവർ കോടതിയിൽ ഹാജാരായി