kuduba-

കൊല്ലം: സർവീസിലിരിക്കെ അന്തരിച്ച ചാത്തന്നൂർ എസ്.ഐ ബി.മോഹൻ ദാസ്, കൊല്ലം നീണ്ടകര മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റിലെ എസ്.ഷിജു എന്നിവരുടെ കുടുംബങ്ങൾക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ

ജില്ലയിലെ സേനാംഗങ്ങളിൽ നിന്നും ശേഖരിച്ച കുടുംബ സഹായനിധി എ.ആർ.ക്യാമ്പ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എം.മുകേഷ് എം.എൽ.എ ബന്ധുക്കൾക്ക് വിതരണം ചെയ്തു. അപകടത്തിൽ മരണപ്പെട്ട തൃശൂർ കൈപ്പമംഗലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മുഖത്തല സ്വദേശി എസ്.ആനന്ദിന്റെ കുടുംബത്തിന് എറണാകുളം പൊലീസ് ഹൗസിംഗ് സൊസൈറ്റിയുടെ സി.പി.എ.എസ് തുകയും കൈമാറി.

കെ.പി.എ കൊല്ലം സിറ്റി പ്രസിഡന്റ് എൽ.വിജയൻ അദ്ധ്യക്ഷനായി. കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, കെ.പി.ഒ സംസ്ഥാന ജോ.സെക്രട്ടറി വി.ചന്ദ്രശേഖർ ജില്ലാ പൊലീസ് സൊസൈറ്റിയുടെ പ്രസിഡന്റ് എസ്.ഷൈജു. കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.സുനി കെ.പി.എ കൊല്ലം സിറ്റി സെക്രട്ടറി സി.വിമൽകുമാർ കെ.പി.എ ജില്ലാ സെക്രട്ടറി വി.ചിന്ദു, എറണാകുളം പൊലീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ പി.കെ.സിന്ധു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ഒ.എ കൊല്ലം സിറ്റി ജില്ലാ സെക്രട്ടറി ജിജു സി.നായർ സ്വാഗതവും ജില്ലാ ട്രഷറർ എസ്.മനു നന്ദിയും പറഞ്ഞു.