photo-
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് തെക്ക് ആയിക്കുന്നം എസ്.പി.എം യു.പി.എസിൽ നടന്ന കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവം സമാപിച്ചു. ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആർ.അജയൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. സി.മോഹനൻ, മനു വി.കുറുപ്പ്, ഗിരിജ , തുടങ്ങിയവർ സംസാരിച്ചു. കൊമ്പിപ്പിള്ളിൽ ഗോപകുമാർ നന്ദി പറഞ്ഞു. വൈകിട്ട് നടന്ന സമാപന സമ്മേളനം താലൂക്ക് സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. ഇ.നിസ്സാമുദ്ദീൻ അദ്ധ്യക്ഷനായി. സി.രാധാകൃഷ്ണക്കുറുപ്പ് സ്വാഗതം പറഞ്ഞു. കെ.രഘു, എ.സാബു, ആർ.സുജാ കുമാരി എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് സമ്മാന വിതരണം നടത്തി. ആർ.വിജയൻ പിള്ള നന്ദി പറഞ്ഞു. താലൂക്കിലെ 7 പഞ്ചായത്തിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗ്രന്ഥശാലയ്ക്കുള്ള ട്രോഫി പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാലയും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പഞ്ചായത്തിനുള്ള ട്രോഫി പോരുവഴി പഞ്ചായത്ത് നേതൃ സമിതിയും ഏറ്റുവാങ്ങി.