ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്, ചാത്തന്നൂർ ഗവ.ആയുർവേദ ആശുപത്രി, ആയുഷ് ഗ്രാമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാത്തന്നൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജനുവരി 2ന് പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ 10.30ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു അദ്ധ്യക്ഷനാകും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽ ചന്ദ്രൻ, ഗവ.ആയുർവേദ മെഡിക്കൽ ഓഫീസർ അനുചന്ദ്രൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.