
കൊല്ലം: കാവനാട് പനയറ കടുംബ സമിതിയുടെ 14-ാമത് വാർഷികവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ കൊല്ലം ബീച്ച് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കുടുംബ സമിതി പ്രസിഡന്റ് സുനിൽ എച്ച്.പനയറ പതാക ഉയർത്തി. മുതിർന്ന കുടുംബാംഗങ്ങളായ സുഗതൻ പനയറ, വിജയ കുമാർ, ബാലചന്ദ്രബാബു നടയിൽ തെക്കതിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. മൺമറഞ്ഞ കുടുംബാംഗങ്ങളെ അനുസ്മരിച്ചു. കുടുംബ സമിതി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സോണിവാസ് സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി. ട്രഷറർ കെ.സന്തോഷ് കുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബി.വിജയകുമാരി, ജോ.സെക്രട്ടറി ബി.മോഹനൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ റിട്ട.അസോസിയേറ്റ് പ്രൊഫസറും ഗൈനക്കോളജിസ്റ്റുമായ ഡോ.ശ്യാമള ഗർഭാശയ സംബന്ധമായ രോഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. വിവിധ കലാകായിക മത്സരങ്ങൾ നടന്നു.
വൈകിട്ട് നടന്ന സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്തു. സുനിൽ എച്ച്.പനയറ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ,സെക്രട്ടറി എൻ.രാജേന്ദ്രൻ, സുജിത് വിജയൻ പിള്ള എം.എൽ.എ, എന്നിവർ സംസാരിച്ചു. യൂണിയൻ മുൻ സെക്രട്ടറി പ്രൊഫ. ജി.മോഹൻദാസ് സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം മോഹൻ ശങ്കർ നിർവഹിച്ചു. ബി.വിജയകുമാരി സ്വാഗതവും എസ്.സോണി വാസ് നന്ദിയും പറഞ്ഞു.