sss
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പദയാത്രയുടെ ക്യാപ്ടൻ ഡി.ചന്ദ്രബോസിനെ ശിവഗിരിയിൽ ധർമസംഘം ട്രസ്റ്റിനു വേണ്ടി സ്വാമിമാർ സ്വീകരിക്കുന്നു

കടയ്ക്കൽ: 91-ാം ശിവഗിരി തീർത്ഥാടനത്തോടാനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ നടത്തിയ 10-ാമത് ശിവഗിരി -ഗുരുകുലം തീർത്ഥാടന പദയാത്ര ഇന്നലെ വൈകിട്ട് 7.20ന് ശിവഗിരിയിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് പദയാത്ര നയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ്, യൂണിയൻ കൗൺസിലർമാരായ പങ്ങൾക്കാട് ശശിധരൻ, എസ്.വിജയൻ, എം.കെ.വിജയമ്മ, കെ. എം.മാധുരി, ഇളമാട് ശാഖ സെക്രട്ടറി ആർ.സന്തോഷ്‌, വയലാ ശാഖ പ്രസിഡന്റ്‌ കെ.ശ്രീധരൻ, സെക്രട്ടറി പ്രസാദ്, ചടയമംഗലം ശാഖ പ്രസിഡന്റ്‌ സനൽ, തേവന്നൂർ ശാഖ സെക്രട്ടറി വേങ്ങൂർ തുളസിധരൻ, നിലമേൽ ശാഖ വൈസ് പ്രസിഡന്റ്‌ അശ്വനികുമാർ സെക്രട്ടറി ജീനു, വളവുപച്ച ശാഖ സെക്രട്ടറി പ്രകാശൻ, മോഹൻദാസ് രാജധാനി തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.