പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും പഞ്ചായത്തിലെ ആശവർക്കർമാരെ ആദരിക്കലും സഹകാരികളുടെ മക്കൾക്ക് കാഷ് അവാർഡ് വിതരണവും നടന്നു. ബാങ്ക് പ്രസിഡന്റ് വി.എസ്. മണി പൊതുയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ , ഡയറക്ടർമാരായ കമലാസനൻ, വിനോദ് തോമസ്,മോഹനൻ നായർ , ഷീബ, സുരേഷ്, ഷംല, രാജി, സെക്രട്ടറി ഇൻ - ചാർജ്ജ് റേഷൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.