കൊല്ലം: നഗരത്തിൽ നാളെ മുതൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും. കളക്ടർ

എൻ. ദേവിദാസിന്റെ അദ്ധ്യക്ഷതയിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. റെയിൽവെ സ്റ്റേഷൻ, ചിന്നക്കട എന്നീ സ്ഥലങ്ങളിലാണ് പ്രീപെയ്ഡ് കൗണ്ടറുകൾ തുടങ്ങുക. എല്ലാ ഓട്ടോറിക്ഷകളിലെയും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണമെന്നും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിതി കൂലി ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. കോർപ്പറേഷൻ പരിധിക്കുള്ളിൽ സിറ്റി പെർമ്മിറ്റുള്ള ഓട്ടോറിക്ഷകൾക്ക് മാത്രമാണ് അനുമതി. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, കൊല്ലം നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.