thazhav-
തഴവ എ.വി.എച്ച്എസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്

തൊടിയൂർ: കരുനാഗപ്പള്ളി സബ്‍ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദ്വിദിന ക്യാമ്പ് തഴവ എ.വി. എച്ച്.എസിൽ ഇന്നലെ സമാപിച്ചു. പ്രോഗ്രാമിംഗ് വിഭാഗം കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മുഖം തിരിച്ചറി‍ഞ്ഞ് വാതിൽ തുറക്കുന്ന എ.ഐ പ്രവർത്തനങ്ങൾ , ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ആന്റി സ്ലീപ്പ് ഉപകരണങ്ങൾ , മെഷീൻ ലേണിംഗ് , ആർ‍ഡിനോ ഉപയോഗിച്ചുള്ള പരിശീലനങ്ങൾ , പൈത്തൺ പ്രോഗ്രാമിംഗ് , സ്ക്രാച്ച് പ്രോഗ്രാമിംഗ്, പിക്ചോ ബ്ലോക്സ് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം എന്നിവയിലും ആനിമേഷൻ വിഭാഗം കുട്ടികൾക്ക് ഓപ്പൺ ടൂൺസ് സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് ലഘു ആനിമേഷൻ സിനിമകൾ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ്, ബ്ലൻഡർ സോഫ്റ്റ്‍വെയർ , തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് ജില്ലാക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കൈറ്റ് മാസ്റ്റർ കോർഡിനേറ്റർ എസ്. പ്രമോദ്, മാസ്റ്റർ ട്രെയിനർ മുഹമ്മദ് ഷെഫീക്ക് , ലിറ്റിൽ കൈറ്റ് മാസ്റ്റർമാരായ എൻ.സുഭാഷ്, എസ്.അംബിക, ജിഷ്ണുരാജ് , എസ്.സിത്താര , എസ്.സോമനാഥൻപിള്ള എന്നിവർ നേതൃത്വം നൽകി.