കൊല്ലം: 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന" എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ 20ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ 1,25,000 പേരെ അണിനിരത്തും.

കൊല്ലത്ത് ഇ.കാസിം സ്മാരക ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, പി.കെ.എസ് സംസ്ഥാന സെക്രട്ടറി കെ.സോമപ്രസാദ്, എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന സെക്രട്ടറി സൂസൻ കോടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, സി.രാധാമണി, വി.കെ.അനിരുദ്ധൻ, വി.ആർ.അജു, ജി.ടി.അഞ്ചുകൃഷ്ണ, ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ സ്വാഗതവും ട്രഷറർ എസ്.ഷബീർ നന്ദിയും പറഞ്ഞു. ജില്ലയിൽ 60 കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.