shivagiti-
ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് നെടുമൺകാവിൽ നടന്ന സ്വീകരണത്തിൽ ജാഥ ക്യാപ്ടൻ എഴുകോൺ രാജ് മോഹൻ, സെക്രട്ടറി ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ, ബേബി സുകുമാരൻ എന്നിവർ സമീപം

കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആർ. ശങ്കറിന്റെ ജന്മഗ്രാമത്തിൽ നിന്നുള്ള 32-ാം ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് എഴുകോൺ മേഖലകളിലെ വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും സാംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകി. ചീരങ്കാവ് മംഗലത്ത് അങ്കണത്തിൽ തീർത്ഥാടക സംഗമം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ബി.സ്വാമിനാഥന്റെ അദ്ധ്യക്ഷനായി. മംഗലത്ത് സരോജിനി അമ്മ മുഖ്യപ്രഭാഷണം നടത്തി.
കരിപ്ര ജംഗ്ഷനിൽ നെടുമൺകാവ് ബേബി സുകുമാരൻ തീർത്ഥാടന ദീപം തെളിച്ചു. എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനായി. കാക്കനാട് ശാഖ ഭാരവാഹികൾ സ്വീകരിച്ച അന്നദാനം നടത്തി. നെടുമൺകാവിൽ നടന്ന പദയാത്രയുടെ സംഗമം വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ ഉദ്ഘാടനം ചെയ്തു. ശോഭന ആനക്കോട്ടൂർ അദ്ധ്യക്ഷനായി. രതീ സുരേഷ്,പൂവറ്റൂർ ഉദയൻ,ഇടമൺ ലതികാ രാജൻ എന്നിവർ സംസാരിച്ചു.