photo
പോരുവഴി അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇടയ്ക്കാട് തെക്ക് കൈരളി ഗ്രന്ഥശാലയിൽ വച്ച് നടന്ന ലഹരി വിരുദ്ധ ക്ലാസ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: അമ്പലത്തും ഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ഇടയ്ക്കാട് തെക്ക് മന്നം ഫൗണ്ടേഷൻ ബി.എഡ് കോളജിൽ വച്ച് നടത്തുന്നതിന്റെ ഭാഗമായി ഇടയ്ക്കാട് തെക്ക് കൈരളി ഗ്രന്ഥശാലയിൽ വച്ച് ലഹരി വിരുദ്ധ ക്ലാസ് നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് അദ്ധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ രമേശ് സ്വാഗതം പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രതീഷ് കുമാർ ലഹരി വിരുദ്ധ ക്ളാസ് നടത്തി. കൈരളി ഗ്രന്ഥശാലാ പ്രസിഡന്റ് വി.ബേബി കുമാർ , വി.എച്ച്.എസ്.എസ് അദ്ധ്യാപകരായ കലാധരൻപിള്ള , രാജി കൃഷ്ണ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ലീഡർ അഫ്സൽ നന്ദി പറഞ്ഞു. തുടർന്ന് എൻ.എസ്.എസ് വോളണ്ടിയേഴ്സ് രഹിതം എന്ന ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു.