 
ഓച്ചിറ: വൈ.എം.സി.എ ആലപ്പുഴ റീജിയൺ വനിതാ വിഭാഗത്തിന്റെയും കറ്റാനം സെന്റ് തോമസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആയിരം തെങ്ങ് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റർ ചെയർമാൻ സാമുവൽ മത്തായി അദ്ധ്യക്ഷനായിരുന്നു. വനിതാവിഭാഗം കൺവീനർ മിനി സാമുവൽ, ട്രഷറർ കെ.ഒ. യോഹന്നാൻ, ആലപ്പുഴ റീജിയൺ ജനറൽ കൺവീനർ ജേക്കബ് താശയിൽ, സുധബിജു തുടങ്ങിയവർ സംസാരിച്ചു. ഡോ.ജെറി മാത്യുവും വിദഗ്ധ ഡോക്ടർമാരും ഫാർമസി ലാബ് സ്റ്റാഫുകളും നേതൃത്വം നൽകി