കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി യുടെയും ജില്ലാ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു.

കല്ലുവാതുക്കൽ യു.പി.എസിൽ നടന്ന ക്യാമ്പ് കെ.ആർ. ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ റുവൽ സിംഗ്, ജയഘോഷ് പട്ടേൽ, സമുദ്രതീരം പ്രസിഡന്റ് ശരത്ചന്ദ്രൻ, കോട്ടാത്തല ശ്രീകുമാർ, സമുദ്ര ലൈബ്രറി പ്രസിഡന്റ് ആർ.രജീഷ്, സമുദ്രതീരം പി.ആർ.ഒ ശശിധരൻ പിള്ള, അരവിന്ദ് കണ്ണാശുപത്രി ക്യാമ്പ് കോഓർഡിനേറ്റർ ഹേമചന്ദ്രൻ,

ഡോ.ലാവണ്യ, ഡോ.വീരമ്മ, ഡോ.റ്റിറ്റു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 600ൽ അധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ നിന്നും 138 പേരെ തിമിരശസ്ത്രക്രിയയ്ക്കായി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി.