കൊല്ലം: കുടുംബശ്രീ യൂണിറ്രുകൾക്കായി 28ന് രാവിലെ 9 മുതൽ പത്തനാപുരം ഗാന്ധിഭവൻ അങ്കണത്തിൽ മീൻ പാചക മത്സരം നടത്തും. 20ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഒറ്റയ്ക്കും സംഘമായും പങ്കെടുക്കാം. പ്രമുഖ പാചക വിദഗ്ദ്ധരാകും വിധികർത്താക്കൾ. പാചകത്തിനുള്ള മീനും മൺചട്ടിയം നൽകും. ചേരുവകൾ മത്സരാർത്ഥികൾ കൊണ്ടുവരണം. പങ്കെടുക്കുന്നവർക്കെല്ലാം 500 രൂപ വീതം നൽകും. യഥാക്രമം 5000, 3000, 2000 രൂപ വീതം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനം ലഭിക്കും. ഫോൺ: 9446061612, 9497132028, 9074961381.