
കൊല്ലം: ഗാന്ധിഭവൻ അന്തേവാസി ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി.
നാലുമാസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി അസുഖം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ കഴിഞ്ഞുവന്ന 25 അനാഥരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. ഇതിലൊരാളാണ് ഗോപാലകൃഷ്ണൻ നായർ. കൊല്ലം കുന്നത്തൂർ സ്വദേശിയെന്ന് കരുതുന്ന ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ.