
കുണ്ടറ: കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹരിത പ്രോട്ടോക്കോൾ കമ്മിറ്റിയുടെയും കൊല്ലം ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥയുടെയും മെഗാ ക്ലീനിംഗ് ഡ്രൈവിന്റെയും ഫ്ലാഗ് ഒഫ് എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, എം.നൗഷാദ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ കെ.അനിൽകുമാർ ഹരിത പ്രോട്ടോക്കോൾ സന്ദേശം നൽകി. എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി, ജൂനിയർ റെഡ് ക്രോസ് വോളണ്ടിയർമാർ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാർ, യംഗ് പ്രൊഫഷനലുകൾ, അദ്ധ്യാപക സംഘടന പ്രതിനിധികൾ, ജില്ലാ സൈക്കിളിംഗ് അസോസിയേഷൻ, റോളർ സ്കേറ്റിംഗ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.