കൊല്ലം: സ്മൃതി നാശത്തെ നേരിടുന്നതിന് ഓർമ ക്ലിനിക്ക് പോലുള്ള ജീവകാരുണ്യ സംരംഭങ്ങൾ നാടിന് ആവശ്യമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കടപ്പാക്കട സപോർട്‌സ് ക്ലബിൽ ഗംഗ എ.സി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ.ജി.സത്യബാബു അദ്ധ്യക്ഷനായി. സഞ്ചരിക്കുന്ന ഓർമ്മ ക്ലിനിക്കിന്റെ ഉദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു. ഹിന്ദുസ്ഥാൻ ലിമിറ്റഡ് ലൈഫ് കെയർ ഡയറക്ടറും കവിയുമായ അനിതാ തമ്പി ഓഡിറ്റോറിയത്തിന് നാമകരണം നടത്തി. ക്ലബിന്റെ ആദ്യകാല പ്രസിഡന്റും മുൻ നിയമസഭാ സ്പീക്കറുമായ വി.ഗംഗാധരന്റെ പേരിലാണ് ഓഡിറ്റോറിയം. മാനേജ്‌മെന്റ് വിദഗ്ധനും സാംസ്‌കാരിക സംഘാടകനുമായ ഡോ.ജി.ജി.രാജമോഹനെ മന്ത്രി ബാലഗോപാൽ ആദരിച്ചു.


ഡെപ്യൂട്ടി ഡെപ്യൂട്ടി മേയർ കൊല്ലം മധു, സെക്രട്ടറി ആർ.എസ്.ബാബു, വൈസ് പ്രസിഡന്റ് റാഫി കാമ്പശ്ശേരി, ഓർമ്മ ക്ലിനിക് ഡയറക്ടർ ഡോ.അമീൻ ആസാദ്, മുൻ മേയർ ഹണി ബെഞ്ചമിൻ, കൗൺസിലർ അമ്പിളി, ക്ലബ് ട്രഷറർ ശ്യാംകുമാർ എന്നവർ സംസാരിച്ചു. ഓർമ്മ ക്ലിനിക്കിന്റെ ഭാഗമായി ഭാവിയിൽ തുടങ്ങുന്ന ഓൺലൈൻ ക്ലിനിക്കിന്റെ ഇടമാകും പുതിയ മിനി ഓഡിറ്റോറിയം.