കൊട്ടാരക്കര: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. പുലമൺ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ വസതിക്ക് സമീപംവച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്തു. ബി.ബബുൽദേവ് അദ്ധ്യക്ഷനായി. വയക്കൽ സോമൻ, ചന്ദ്രബോസ്, രതു തങ്കപ്പൻ, രാധാമണി, രാജേശ്വരി രാജേന്ദ്രൻ, അനീഷ് കിഴക്കേക്കര എന്നിവർ സംസാരിച്ചു. വിനോദ്, ശ്യാം, ശ്രീജ, സോമൻ കടുവാത്തോട്, മണികണ്ഠൻ, ധർമ്മപാലൻ, പ്രസാദ് മണി, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.