photo
മഹിളാ കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കോൺഗ്രസിന്റെ 139 -ാം ജന്മദിനം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രശ്മി കേക്ക് മുറിച്ച് ഉദ്ഘാനം ചെയ്യുന്നു

പോരുവഴി : മഹിളാ കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ 139 ാം ജന്മദിനം ആഘോഷിച്ചു. പതാരം ദേവി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രശ്മി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ സജീവ് അദ്ധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എസ്.സുഭാഷ്, കൊമ്പിപ്പിള്ളിൽ സന്തോഷ്, എ.മുഹമ്മദ് കുഞ്ഞ്, ബിജു രാജൻ, ഗിരീഷ്, ഉണ്ണി, എം.പൂക്കുഞ്ഞ്, ബാബു മംഗലത്ത്,കെ.സി.ഓമനക്കുട്ടൻ,ഷീജ, അഡ്വ.സിനി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാഫി ചെമ്മാത്ത് എന്നിവർ സംസാരിച്ചു. ലൈല ബീവി സ്വാഗതവും പ്രിസി നന്ദിയും പറഞ്ഞു.

.