photo
സി.പി.എം പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുതിയ തലമുറയിൽ അന്ധവിശ്വസവും അനാചാരവും വളർത്തുന്ന ഉന്നത വിദ്യാഭ്യാസമാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞു.സി.പി.എം പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് മൈതാനിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കമ്മിറ്റിയംഗം എം.എ.രാജഗോപാൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ്മാത്യൂ,സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു,ഡോ.കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു.