loan-
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോൺ ലൈസൻസ് സബ്സിഡി മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈല ബീവി നിർവഹിക്കുന്നു

കുളത്തൂപ്പുഴ : ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകി വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. ഈ സാമ്പത്തിക വർഷം 14 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് പി. ലൈലബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. തുഷാര ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രകുമാർ, ഷീജ റാഫി, വാർഡ് അംഗങ്ങളായ സുഭിലാഷ് കുമാർ, ഉദയകുമാർ അഞ്ചൽ ബ്ലോക്ക് വ്യവസായ ഓഫീസർ എസ്.നജിം തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു.