
തൃശൂർ : ക്ഷേത്ര സംരക്ഷണ സമിതി തൃശിവപേരൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ആരാധനാ സ്വാതന്ത്ര്യ ദിനം ആചരിച്ചു.
ശബരിമല തീർത്ഥാടകർക്ക് കൊടുങ്ങല്ലൂരിൽ മൂന്നര പതിറ്റാണ്ടിലേറെയായി നടത്തി വന്നിരുന്ന അയ്യപ്പ വിശ്രമ കേന്ദ്രത്തിന് അനുമതി നിഷേധിച്ചതിലും കൂടൽ ദേവസ്വം കീഴേടമായ അയ്യങ്കാവ് ദേവീ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ഉത്രം വിളക്ക് നവകേരള സദസിനായി മാറ്റിവച്ചതിലും താലൂക്ക് സമിതി പ്രതിഷേധിച്ചു.
അങ്ങാടിപ്പുറം തളി ക്ഷേത്ര സമരഭടൻ സി.കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വേണാട് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം എ.പി.ഭരത് കുമാർ, ജില്ലാ പ്രസിഡന്റ് കെ.സതീശ്ചന്ദ്രൻ, പി.ആർ.പ്രഭാകരൻ, മുകുന്ദൻ കുന്നമ്പത്ത്, പി.എസ്.ജയരാജ് എന്നിവർ പങ്കെടുത്തു.